മരടിൽ സമീപ വാസികളുടെ വ്യാപക പ്രതിഷേധം

മരട് ഫ്ലാറ്റ് പൊളിച്ചതിന് പിന്നാലെ പ്രദേശവാസികളുടെ വ്യാപക പ്രതിഷേധം. ഫ്ലാറ്റുകള്‍ പൊളിച്ച ശേഷമുള്ള പൊടി ശല്യം നിയന്ത്രിക്കാന്‍ നഗര സഭയോ ടെൻഡർ എടുത്ത കമ്പനിയോ നപടികൾ ഒന്നും തന്നെ സ്വീകരിക്കാത്തതിനെ തുടർന്ന് സമീപവാസികൾ പ്രതിഷേധവുമായി നഗരസഭയിലെത്തുകയും നഗരസഭാധ്യക്ഷനെയും വെെസ് ചെയർമാനെയും തടഞ്ഞു വയ്ക്കുകയും ചെയ്തത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണികഴിപ്പിച്ച നാല് ഫ്ലാറ്റുകളാണ് കോടതി വിധിയെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പൊളിച്ചു മാറ്റിയത്. . നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഫ്ലാറ്റുകളുടെകെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയ ഒരു വെല്ലുവിളിയായിരിക്കുകയാണ്.എഴുപതിനായിരം ടണ്ണിലധികം അവശിഷ്ടങ്ങളാണ് നീക്കം ചെയ്യാനുള്ളത്.

ഇതിന് പുറമെയാണ് പരിസരവാസികളെ ദുരിതത്തിലാക്കി കൊണ്ട് പൊടിശല്യം രൂക്ഷമായിരിക്കുന്നത്.നഗരസഭ രണ്ടു ദിവസമായി പ്രദേശത്ത് പൊടി നിയന്ത്രിക്കാൻ വെള്ളം അടിക്കുന്നുണ്ടെന്നാണ് കൌൺസിലർ പറയുന്നത്. എന്നാൽ ഇതു കൊണ്ടും തന്നെ പൊടി നിയന്ത്രിക്കാൻ സാധിക്കില്ലായെന്നും. പൂർണമായും പൊടി മാറുന്നതു വരെ പ്രതിഷേധം തുടരുമെന്നുമാണ് നാട്ടുകാർ പറയുന്നത്. അതേ സമയം ജില്ലാ ഭരണകൂടം ഉടനടി നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് കൌൺസിലറും പറയുന്നു.

content highlights : protests by locals after the demolition of maradu flats