വീണ്ടും സംസ്ഥാനം എച്ച് വൺ എൻ വൺ ഭീഷണിയിൽ

മുക്കം ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായി110 പേർക്ക് എച്ച് വൺ എൻ വൺ ആണെന്ന് സ്ഥിതീകരിച്ചു. സ്കൂളിലെ 288 പേര്‍ക്കാണ് ആകെ പനി ബാധിച്ചത്. ഇതിൽ 110 പേർക്ക് എച്ച് വൺ എൻ വൺ ആണെന്ന് സ്ഥിതീകരിച്ചിരിക്കുന്നത്.ബാക്കിയുളളവര്‍ക്കെല്ലാം സാധാരണ പനിയാണെന്നാണ് കണ്ടെത്തല്‍.

 രണ്ടരവയസുകാരി പനി ബാധിച്ച് മരിച്ച പയ്യോളിയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന തീവ്രത കുറഞ്ഞ എച്ച് 1 എന്‍ 1 ആണ് പിടിപ്പെട്ടത്.അതിനാൽ ഒരാഴ്ചക്കകം അസുഖം പൂർണ്ണമായും മാറുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മെഡിക്കല്‍ ക്യാംപുകളില്‍ എത്തിയ ആര്‍ക്കും തന്നെ എച്ച് വണ്‍ എന്‍ വണ്‍ ഉളളതായി റിപ്പോർട്ടുകൾ ഇല്ല.

പയ്യോളിയില്‍ പനി ബാധിച്ചു മരിച്ച രണ്ടര വയസുകാരിയെ ബാധിച്ചത് വൈറോ ന്യുമോണിയ ആയിരുന്നു. . സമാനമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ബന്ധുക്കളായ നാല് പേരുടെ ആരോഗ്യ സ്ഥിതിയും സാധാരണ രീതിയിലാണ്

content highlights : the state is threatened by H1N1