കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കും

punjab government

ജനുവരി 16 മുതൽ ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ കേരളത്തിന് പിന്നാലെ പഞ്ചാബും ഒരുങ്ങുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും പ്രമേയം ചര്‍ച്ച ചെയ്യുക.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയുടെ മാതൃക പിന്തുടര്‍ന്ന് പ്രമേയം പാസാക്കുമെന്ന് നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരള നിയമസഭാ പ്രമേയം പാസാക്കിയതിനെ സ്വാഗതം ചെയ്ത് പഞ്ചാബിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് പറഞ്ഞുകൊണ്ട് അമരീന്ദര്‍ സിങും രംഗത്തുവന്നു.

പഞ്ചാബിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതോടെ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് ഇതേ മാതൃക പിന്തുടരാനാണ് സാധ്യത. നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

Content highlights: Punjab plans to move a resolution against CAA