കൊവിഡ് ഭീതിക്കിടെ ഉത്തരേന്ത്യയില്‍ വായു മലിനീകരണവും; എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് താണു

ന്യൂഡല്‍ഹി: കൊവിഡ് ഭീതിക്കിടെ ഉത്തരേന്ത്യയില്‍ വായു മലിനീകരണവും രൂക്ഷമാാകുന്നു. ലോക്ക്ഡൗണ്‍ കാലത്ത് സാധാ നിലയിലേക്ക് വന്ന നഗരങ്ങളെല്ലാം വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങിയതോടെ പഴയ സ്ഥിതിയിലേക്ക് മാറി. ഇതോടെ നഗരത്തിലെ പലയിടത്തും വായു നിലവാര സൂചിക ഇന്നലെ 372ലേക്ക് താണു.

ഹരിയാന, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രാജ്യ തലസ്ഥാനത്തെ വായു മലിനമാകാന്‍ പ്രധാന കാരണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് പഞ്ചാബിലെ വയല്‍ കത്തിക്കല്‍ കേസുകളില്‍ ഇരട്ടി വര്‍ദ്ധനവാണുണ്ടായത്. പൊടിയും വാഹനങ്ങളില്‍ നിന്നുള്ള പുകയും വായു നിലവാരം കുറയാനുള്ള കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് അനുസരിച്ച് വെള്ളിയാഴ്ച അനന്ത് വിഹാറില്‍ 387, ആര്‍കെ പുരത്ത് 33, രോഹിനിയില്‍ 391, ദ്വാരകയില്‍ 390 എന്നിങ്ങനെയാണ്. മലിനികരണം കുറക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാറിന്റെ പരിസ്ഥിതി മാര്‍ഷലുമാര്‍ ട്രാഫിക്കില്‍ വാഹനം ഓഫ് ചെയ്യണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: AQI in Delhi goes very poor