കശ്മീരിൽ ഇൻറർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

jammu and kashmir

ആറ് മാസത്തിന് ശേഷം ജമ്മു മേഖലയിലെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നാണ് താഴ്വരയിൽ ഇൻ്റെർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത്. ജമ്മുവിലെ ചിലയിടങ്ങളിൽ മൊബൈൽ ഇൻറർനെറ്റ് അനുവദിച്ച ഭരണകൂടം ഹോട്ടലുകൾ, യാത്രാ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവക്കായി ബ്രോഡ്ബാൻഡ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ മാസം ആദ്യം എസ്എംഎസ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു.

ജമ്മു കശ്മീരിൽ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഈ മാസം പത്താം തിയതിയാണ് ആവശ്യപ്പെട്ടത്. പുതിയ ഉത്തരവ് പ്രകാരം ജമ്മു, സംഭാ, കത്വാ, ഉദ്ദംപുര്‍, റെസെയ് തുടങ്ങിയ ജില്ലകളില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് ടു ജി ലഭ്യമായി തുടങ്ങും. എന്നാല്‍ ഇ-ബാങ്കിങ്ങ് തുടങ്ങി ചില പ്രത്യേക സൈറ്റുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളു.സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും.

Content Highlights: internet service may restore in Jammu and Kashmir