യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍

Iran v/s America

യുദ്ധം ഒഴിവാക്കാനായി സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡൻ്റ് ഹസന്‍ റൂഹാനി പറഞ്ഞു. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യ ബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട യുദ്ധ സാഹചര്യം ഇല്ലാതാക്കാനാകുമെന്നും അമേരിക്കയോട് ഇറാന്‍ പ്രസിഡൻ്റ് വ്യക്തമാക്കി. ആണവ പദ്ധതിയുമായി രാജ്യം മുന്നോട്ടു തന്നെ പോകുമെന്നും റൂഹാനി പറഞ്ഞു.

2015ലെ ആണവ കരാറിലേക്ക് അമേരിക്ക തിരിച്ചുവരാന്‍ തയാറാകണമെന്നും, 2015ൻ്റെ ആണവ കരാറിൻ്റെ സമയത്ത് ഉള്ളതിനേക്കാള്‍ മികച്ച പുരോഗതി ഇപ്പോള്‍ പദ്ധതിക്കുണ്ടെന്നും റൂഹാനി വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ മറികടന്ന് യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനം നിര്‍ ഭാഗ്യകരമാണെന്ന് ആണവ കരാറിൻ്റെ ഭാഗമായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി. ആണവായുധം സ്വന്തമാക്കാന്‍ ഒരു രീതിയിലും ഇറാനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlights: Iran tells the US that there is still a chance for peace talks to stop the war