സോഷ്യല്‍ മീഡിയകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

social media control

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ടിക് ടോക്ക് എന്നിവയിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. വ്യാജ വാര്‍ത്തകള്‍, അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം, തെറ്റായ വിവരങ്ങള്‍, വംശീയ അധിക്ഷേപങ്ങള്‍, വ്യക്തികളെ ബാധിച്ചേക്കാവുന്ന ലിംഗഭേദം എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട നിയമം ഐടി മന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണ് . അത് ഉടന്‍ നിയമമായി പുറത്തിറങ്ങുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. പുതിയ നിയമം വരുന്നതോടെ ഫെയ്സ്ബുക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിലവിലുള്ള സ്ഥിരീകരിച്ച അക്കൗണ്ടുകള്‍ വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടിവരും. ഉപയോക്തൃ അക്കൗണ്ട് പരിശോധനയ്ക്കായി സോഷ്യല്‍ മീഡിയ കമ്പനികളുടെ സംവിധാനങ്ങള്‍ തന്നെ വികസിപ്പിക്കേണ്ടിവരും.

Content Highlights: Central government to tighten control over social media