‘സൈലൻസർ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

പ്രസിദ്ധീകരിച്ച കാലത്തു തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ച വൈശാഖന്‍റെ ചെറുകഥയാണ് ‘സൈലൻസർ’. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ പ്രിയനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖന്‍റെ ചെറുകഥ അതേ പേരിൽ സിനിമയാക്കി അവതരിപ്പിക്കുകയാണ്. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി.

നടനും സംവിധായകനും നിർമ്മാതാവുമായ ലാൽ ആണ് നായകൻ. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അശ്വഘോഷനാണ്. ലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാര്യർ, സ്നേഹ ദിവാകരൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പി. എൻ. ഗോപികൃഷ്ണനാണ്.

വാർദ്ധക്യത്തിന്‍റേയും നൂതന ജീവിത സാഹചര്യങ്ങളുടേയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തിളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണ്. പക്ഷേ ഒരു രാജ്‍ദൂത് മോട്ടോർ സൈക്കിളുമായുള്ള അയാളുടെ ബന്ധം അതിജീവനത്തിന്‍റെ പുതിയ കഥയാവുകയാണ്.

content highlights; The trailer of Malayalam movie, ‘Silencer’  released