സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇവി രാമസ്വാമിയെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ദ്രാവിഡര്‍ വിടുതലൈ കഴകം രംഗത്ത്. രജനീകാന്ത് പെരിയോറിനെ അപമാനിച്ചെന്ന് ആരോപിച്ച് മധുരയില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ താരത്തിൻ്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. 1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമൻ്റെയും സീതയുടെയും നഗ്ന ചിത്രങ്ങളുമായി പെരിയോര്‍ റാലി നടത്തിയെന്ന രജനീകാന്തിൻ്റെ പ്രസ്താവനയാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്.
സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയോറിനെ അപമാനിച്ച താരം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡിവികെ പ്രസിഡൻ്റ് എം നെഹറുദാസ് ആണ് പോലീസില്‍ പരാതി നല്‍കിയത്. ജനുവരി 14ന് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയോറിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ സുമിത് ശരണിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
Content Highlights: Periyar controversy protest against Rajinikanth








