2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബിജെപി

BJP says it may seek Rajinikanth's support for Tamil Nadu elections in 2021

2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്രെ പിന്തുണ തേടുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. എ.ഐ.എ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യം ശക്തമാണെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സി.ടി രവി പ്രതികരിച്ചു. കൂടാതെ തമിഴ്‌നാട്ടില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ പങ്കാളിയാണ് എ.ഐ.എ.ഡി.എം.കെ, സ്വാഭാവികമായും മുഖ്യമന്ത്രി ആ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന താരത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിന്തുണ തേടാനുള്ള ബി.ജെ.പി നീക്കം.

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപെടുവിച്ച് കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ.പളനിസ്വാമിയെ എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Content Highlights; BJP says it may seek Rajinikanth’s support for Tamil Nadu elections in 2021