കുസാറ്റില്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ചു പരിക്കേല്പിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സഹപാഠികള്‍. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം എന്നിവർ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നാണ് പരാതി. ഇന്നലെ രാത്രിയാണ് നാലാം വർഷ ഇൻസ്ട്രുമെന്റേഷന്‍ വിദ്യാർഥി ആസിൽ അബൂബക്കറിനെ ക്യാംപസിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡൻ്റും ചേര്‍ന്ന് കാറിടിച്ചു പരിക്കേൽപ്പിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാക്ക് തര്‍ക്കമാണ് ആസിലിനെ കാറിടിച്ച് പ്രതികാരം ചെയ്യുന്നതിന് കാരണമായത്. ആസിലിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം കമ്പി ഉപയോഗിച്ച് ആക്രമിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എസ്എഫ്ഐ നേതാക്കളെയടക്കം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് വിദ്യാര്‍ത്ഥികൾ ഉപരോധിക്കുകയാണ്. തലയിലടക്കം പരുക്കേറ്റ ആസിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമരം തുടങ്ങിയതോടെ വിസി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വിസിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കും.
Content highlights: Protests against SFI leaders in CUSAT