മംഗളൂരു വിമാനത്താവളത്തില്‍ ടൈമറിന്‍റെ രൂപത്തിലുള്ള സ്ഫോടകവസ്തു കണ്ടെത്തിയായി സ്ഥിരീകരിച്ചു

മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയത് സ്ഫോടകവസ്തു ആണെന്നും ബോബ് സ്ക്വാഡിൻറെ സഹായത്തോടെ സ്ഫോടകവസ്തു നിര്‍വീര്യമാക്കിയെന്നും മംഗളൂരു പൊലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷ അറിയിച്ചു. വിമാനത്താവളത്തിൽ ശക്തമായ പരിശോധനയാണ് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാഗ് ആരുടെയാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്. ഇതിലാണ് ടൈമറിന്‍റെ രൂപത്തിലുള്ള സ്ഫോടകവസ്തു ഉണ്ടായിരുന്നത്. തുടര്‍ന്ന്, ബംഗളൂരുവിൽ നിന്ന് ബോംബ് സ്ക്വാഡും മംഗളൂരു റേഞ്ച് ഐജി അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Content highlights: the police safely evacuated the explosive device found in Mangalore airport