എന്‍ ആര്‍ സി അല്ല, രാജ്യത്തിന് ആവശ്യം തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണെന്ന് പ്രകാശ് രാജ്

prakash raj

പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്ത് ഇപ്പോള്‍ മൂവായിരം കോടിയുടെ പ്രതിമകള്‍ അല്ല ആവശ്യമെന്നും വേണ്ടത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്നും ഹൈദരാബാദില്‍  നടന്ന പ്രതിഷേധ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധ സമരം അക്രമാസക്തമാകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അക്രമരഹിത പാതയില്‍ പ്രതിഷേധത്തെ നയിക്കാന്‍ സംഘാടകര്‍ ശ്രമിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ രാഷ്ട്രീയ തന്ത്രത്തിൻ്റെ പാഠങ്ങള്‍ പ്രധാനമന്ത്രിയെ പഠിപ്പിക്കണം. അതില്‍ ബിരുദം നല്‍കണമെന്നും പ്രകാശ് രാജ് പരിഹസിച്ചു. എന്‍ ആര്‍ സി, പൗരത്വ നിയമം ഇവയെല്ലാം തട്ടിപ്പാണ്. അസമില്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. മുസ്ലീമായതിൻ്റെ പേരില്‍ കാര്‍ഗില്‍ യുദ്ധവീരനൻ്റെ പേരും എന്‍ ആര്‍ സിയില്‍ നിന്ന് ഒഴിവാക്കിയെന്നും പ്രകാശ് രാജ് ആരോപിച്ചു.

Content Highlights: Prakash raj says the country needs a register for unemployed people, not for nrc