ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

rocket attack

ഇറാഖിലെ ബാഗ്ദാദിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. അതി സുരക്ഷാ മേഖലയായി കരുതുന്ന ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. അതേസമയം ആക്രമണത്തിൽ ആളപായാങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയിൽ നിന്നാണ് റോക്കറ്റുകൾ തൊടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം അമേരിക്കൻ എംബസിയുടെ തൊട്ടടുത്താണ് പതിച്ചത്. കഴിഞ്ഞ മാസങ്ങളിലും ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം നടന്നിരുന്നു. ജനുവരി നാലിനും ജനുവരി എട്ടിനുമായിരുന്നു ആക്രമണങ്ങൾ. ഇറാൻ സൈനിക ജനറൽ സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് എംബസിക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത്. രാജ്യ വ്യാപകമായി ഇറാഖ് സര്‍ക്കാരിനെതിരെ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ ഈ കൊലപാതകത്തോടെ വീണ്ടും സജീവമായിട്ടുണ്ട്.

Content Highlights: three rockets hit Baghdad green zone near embassy security sources