കേരളത്തിലെ നഗരങ്ങൾ മാലിന്യമുക്തമാക്കാനുള്ള പദ്ധതി; ലോകബാങ്ക് സഹായം നൽകും

world bank

കേരളത്തിലെ നഗരങ്ങൾ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് ലോകബാങ്ക് സഹായം നൽകും. കേരളത്തിലെ നഗരസഭകൾക്ക് 300 ദശലക്ഷം ഡോളര്‍ രണ്ട് ശതമാനം പരിശനിരക്കില്‍ 25 വര്‍ഷത്തെ കാലാവധിയില്‍ വായ്പ നല്‍കാൻ ലോക ബാങ്ക് സന്നദ്ധത അറിയിച്ചു. ലോകബാങ്ക് 30 കോടി ഡോളറും സർക്കാർ 13 കോടി ഡോളറുമാണ് പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നത്.

ഫണ്ടിനായി കേരളത്തിലെ നഗരസഭകള്‍ക്ക് ലോകബാങ്ക് ധനസഹായം അനുവദിക്കാവുന്ന രീതിയില്‍, കേരള അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ടിന് അനുമതി നല്‍കാന്‍ സർക്കാർ തീരുമാനിച്ചു. കേരളത്തിലെ നഗരങ്ങള്‍ നേരിടുന്ന മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സിവറേജ് – സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ട് വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ശുചിത്വത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിർമ്മിക്കും.

പദ്ധതി നടപ്പാക്കുന്ന കമ്മറ്റിയിൽ അഡീൽണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ ആറ് അംഗങ്ങളാണ് ഉള്ളത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. 2019- മുതൽ 2024 വരെയാണ് പദ്ധതി നിർവഹണ കാലഘട്ടം.

Content highlights: world bank will contribute 300 million dollars for Kerala urban service delivery project