കൊവിഡ് സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന് ലോകബാങ്ക്;  കോടിക്കണക്കിന് ആളുകൾ ദാരിദ്രത്തിലേക്ക്

World Bank sees Coronavirus outbreak taking a big toll on Asia's economy

കൊവിഡ് 19 കിഴക്കൻ ഏഷ്യയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകബാങ്ക്. ചൈനയുള്‍പ്പെടുന്ന കിഴക്കേനേഷ്യന്‍ രാജ്യങ്ങളില്‍ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്നും ഒരു കോടിയിലേറെ പേര്‍ പട്ടിണിയാലാവാന്‍ സാധ്യതയെന്നും ലോക ബാങ്ക് പറയുന്നു. അന്താരാഷ്ട്ര നാണയനിധിയുമായുള്ള വാര്‍ഷികയോഗത്തിന് മുന്നോടിയായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഈ കാര്യം വ്യക്തമാക്കുന്നത്. 

2020 ല്‍ ഈസ്റ്റ് ഐഷ്യ-പെസഫിക് മേഖലയുടെ സാമ്പത്തിക വളര്‍ച്ച 5.8 ആകുമെന്നാണ് കഴിഞ്ഞ വര്‍ഷം കണക്കാക്കിയത്. എന്നാല്‍ ഇത് 2.1 ശതമാനത്തിലേക്കും താഴെ തട്ടില്‍ ഇത് 0.5 ലേക്കും ഇടിയുമെന്നാണ് വ്യക്തമാക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ച ഈ വര്‍ഷം 2.3 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.  ഈ ഇടിവ് ആഗോള സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് ഏഷ്യയിലുണ്ടായ കറന്‍സി മാന്ദ്യത്തിന് ശേഷമുള്ള താഴ്ന്ന സാമ്പത്തിക മാന്ദ്യമായിരിക്കും ഇനി വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

content highlights: World Bank sees Coronavirus outbreak taking a big toll on Asia’s economy