കേന്ദ്ര സർക്കാരിൻ്റെ ലോക്ക് ഡൗണ്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചു; സുപ്രീം കോടതി

Supreme Court says problems in the economy created by govt’s lockdown imposition

കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് സുപ്രീം കോടതി. മൊറട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. കൽക്കരി കുടിശ്ശികയെക്കുറിച്ചും സത്യവാങ് മൂലം സമർപ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക്‌ ഭൂഷൺ, എംആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്. 

നിങ്ങൾ നിങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതാണ്. നിങ്ങൾ പറയുന്നത് ആർബിഐ തീരുമാനം എടുത്തുവെന്നാണ്. ഞങ്ങൾ ആർബിഐയുടെ മറുപടി പരിശോധിച്ചു. പക്ഷേ കേന്ദ്രം ആർബിഐയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണ്. സുപ്രീം കോടതി പറഞ്ഞു

കേസിൽ എന്ന് സത്യവാങ്മൂലം നൽകുമെന്ന് വ്യക്തമാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ബിസിനസിനെക്കുറിച്ചും ലാഭത്തെക്കുറിച്ചും കേന്ദ്രം ചിന്തിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി പറഞ്ഞു. സ്ഥിരകാല വായ്പകൾക്കും ഇ.എം.ഐ പേയ്മെൻ്റുകൾക്കുമായി ഉപഭോക്താക്കൾക്കായി 6 മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. മോറട്ടോറിയം കാലയളവ് ആഗസ്റ്റ് 31ന് അവസാനിക്കും. 

content highlights: Supreme Court says problems in the economy created by govt’s lockdown imposition