കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

delhi extended lockdown

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 19 ന് രാത്രി 10 മണി മുതലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ഡൽ​ഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് വക്സിനേഷൻ ഊർജിതമാക്കുകയും ആരോ​ഗ്യ രം​ഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർ​ഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights; delhi extended lockdown