കൊവിഡ് സാമ്പത്തിക പ്രതിസന്ധിയാകുമെന്ന ഭയം; ജർമ്മനിയിൽ സംസ്ഥാന ധനമന്ത്രി ജീവനൊടുക്കി

German State Finance Minister Kills Himself As Coronavirus Hits Economy

കൊവിഡ് 19 സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കയിൽ ജർമ്മനിയിൽ ധനമന്ത്രിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തെ ധനകാര്യമന്ത്രി 54 നാലുകാരനായ തോമസ് ഷോഫറിനെയാണ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഷോഫര്‍ കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായിരുന്നു. ജര്‍മനിയുടെ സാമ്പത്തിക ആസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ ഹെസ്സയിലാണ് രാജ്യത്തിലെ പ്രമുഖ സാമ്പത്തിക ഇടപാടുസ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്‌സ് ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഫ്രാങ്ക്ഫര്‍ട്ടിലാണ്.

ലോകത്താകമാനം കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാൻ ഇടയുണ്ടെന്ന ആശങ്കയിലായിരുന്നു ഷോവറെന്ന് സംസ്ഥാന മുഖ്യമന്ത്രി വോൾക്കർ ബോഫയർ പ്രസ്താവനയിൽ അറിയിച്ചു. ജര്‍മൻ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിൻ്റെ സിഡിയു പാര്‍ട്ടിക്കാരനായിരുന്നു ഷേഫര്‍. 

content highlights: German State Finance Minister Kills Himself As Coronavirus Hits Economy