പയ്യന്നൂരിലെ വിവാഹവേദിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ‘#No NRC, #No CAA’ എന്ന പോസ്റ്ററുമായി വധൂവരന്മാർ എത്തി. കാസര്‍ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും വിവാഹവേദിയിലെ പ്രതിഷേധത്തിൽ ഒരുമിച്ചു.
മുഹമ്മദ് ഷമീമിൻറെയും റുഫൈദയുടെയും വിവാഹവേദിയാണ് പ്രതിഷേധ വേദിയാക്കിയത്. ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേരാൻ എത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും വധൂവരന്മാരുടെ പ്രതിഷേധത്തിൽ പങ്കെടുത്തു. ഫേസ്ബുക്കിലൂടെ ഇക്കാര്യം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
Content highlights: bride and groom protest against CAA in Kerala