ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്തി മുസ്ലീംങ്ങളെ സാമ്പത്തികമായി തകർക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അഭിജിത് ബാനർജി

ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്തിയെടുത്ത് മുസ്ലീംങ്ങളെ സാമ്പത്തികമായി തകർക്കാനുളള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി. ഇന്ത്യയിൽ ഇന്ന് മുസ്ലീങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന പ്രചരണം വലിയ തോതിൽ ഉയർന്നു വന്നിരിക്കുകയാണ്. ഇത് വഴി ഇസ്ലാമോഫോബിയ വളർത്തിയെടുക്കുകയാണെന്നും ഇതിൻ്റെ പിന്നിൽ ന്യൂനപക്ഷങ്ങളെ തകർക്കുക എന്നതാണ് ലക്ഷ്യമെന്നും അഭിജിത് ബാനർജി പറഞ്ഞു.

എന്നാൽ താൻ അങ്ങനെയൊരു കാര്യം ചിന്തിക്കുന്നില്ലായെന്നും ഇന്ത്യയിൽ മുസ്ലീങ്ങൾ വളരെ കുറവാണെന്നും ഹിന്ദുക്കളാണ് കൂടുതലെന്നും അതുകൊണ്ട് മറിച്ചുളള പ്രചരണങ്ങൾ വസ്തുനിഷ്ടരപരമായുളളതല്ലെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ സ്റ്റീൽ കൊൽക്കത്ത സാഹിത്യ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഈ പ്രസ്താവന നടത്തിയത്.

അമേരിക്കയിൽ ആഫ്രിക്കയിൽ നിന്ന് വന്നവരും മെക്സിക്കൻ അമേരിക്കക്കാരും ന്യൂനപക്ഷമാണ്. ഇവർ അമേരിക്കകാരെക്കാൾ സാമ്പത്തികമായി വളരെ പിന്നോക്കമാണ്. ഇന്ത്യയിലും സ്ഥിതി ഭിന്നമല്ല. അതുകൊണ്ട് മുസ്ലിങ്ങളെ സാമ്പത്തികമായി ഒന്നുമില്ലാത്തവരായി മാറ്റുക എന്ന അജണ്ട പല നടപടികളിലും കാണാവുന്നതാണ്. എന്നാൽ മുസ്ലിങ്ങൾ വളരുകയാണ്. സാമ്പത്തികമായും ജനസംഖ്യാപരമായും എന്ന പ്രചാരണം ഇവിടെ ശക്തമാണ്. ഇന്ത്യ ഒരിക്കലും ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറുകയില്ല – അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സമ്പന്നരില്‍ നിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനര്‍വിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോള്‍ സ്വത്ത് നികുതി വിവേകപൂര്‍ണമാണ്. ഈ നികുതി കാര്യക്ഷമമായി പുനര്‍വിതരണം ചെയ്യണം. എന്നാല്‍ ഇതൊന്നും ഉടനെ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു

content highlights: talks about minority takeover a way to demonise a population says nobel laureate abhijit banerjee