ദേശീയ പൗരത്വ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണെന്ന് ബിജെപി എംഎൽഎ. നാരായണ്‍ ത്രിപാഠിയാണു പാർട്ടി നേതൃത്വത്തിൻറെ നിലപാടിനെതിരെ രംഗത്ത് എത്തിയത്. കേന്ദ്ര സർക്കാർ നിയമം രാജ്യത്തിന്റെ എല്ലാ തെരുവുകളിലും ആഭ്യന്തര യുദ്ധത്തിനു സമാനമായ സ്ഥിതി സൃഷ്ടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“പൗരത്വ നിയമം രാജ്യത്തിന് ഗുണപരമല്ല. ഇത് ബിജെപിയുടെ വോട്ട് ബാങ്കിനെ ഏകീകരിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ബിജെപി നിർബന്ധമായും ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന പിന്തുടരണം. അതിനു കഴിയുന്നില്ലെങ്കിൽ ഭരണഘടന വലിച്ചു കീറി ദൂരെയെറിയണം. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നതു ശരിയല്ല” എന്നു ത്രിപാഠി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ തെരുവുകളിലും ആഭ്യന്തര യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ പൗരത്വ നിയമം രാജ്യത്തിനു ഗുണകരമല്ലെന്നും അദ്ദേഹം വിമർശിച്ചു. ആഭ്യന്തര യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന രാജ്യത്തു വികസനമുണ്ടാകില്ലെന്നും ഈ സാഹചര്യം മനസിലാക്കുന്നതുകൊണ്ടാണു താൻ ദേശീയ പൗരത്വ ഭേദഗതിയെ എതിർക്കുന്നതെന്നും ത്രിപാഠി വ്യക്തമാക്കി.
Content highlights: Citizenship Amendment Act harmful for the nation, says BJP’s Madhya Pradesh MLA Narayan Tripathi