ഡൽഹി കലാപത്തെക്കുറിച്ച് പ്രതികരിക്കാത്തത് ‘മനുഷ്യാവകാശങ്ങളിൽ നേത്യത്വത്തിൻ്റെ പരാജയം’; ട്രംപിനെതിരെ സാൻഡേഴ്സ്

Bernie Sanders hits out at Trump's Delhi violence response, calls it 'failure of leadership on human rights'

ഡൽഹി കലാപത്തെക്കുറിച്ച് പ്രതികരിക്കാതെ ഇന്ത്യയിൽ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി ബേണി സാൻഡേഴ്സ് രംഗത്ത് വന്നു. ട്രംപ് പ്രതികരിക്കാത്തത് മനുഷ്യാവകാശങ്ങൾക്ക് മേലുള്ള നേത്യത്വത്തിൻ്റെ പരാജയമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

’20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയെ വീടായി കാണുന്നത്. വ്യാപകമായുള്ള മുസ്ലീം വിരുദ്ധ ആക്രമണത്തിൽ 27 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. ട്രംപ് പറയുന്നത് അത് ഇന്ത്യയുടെ വിഷയമാണെന്നാണ്. എന്നാൽ ഇത് മനുഷ്യാവകാശങ്ങളിൽ മേലുള്ള നേത്യത്വത്തിൻറെ പരാജയമാണ്’. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഡൽഹി കലാപത്തെ പറ്റി കേട്ടിരുന്നെന്നും എന്നാൽ ഇത് സംബന്ധിച്ച്  നരേന്ദ്ര മോദിയുമായി ഒന്നും തന്നെ സംസാരിച്ചിട്ടില്ല എന്നും അത്തരം വിഷയങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമാണ് ഇന്ത്യ സന്ദർശനത്തിൽ ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ട്രംപ് പറഞ്ഞത്. മത സ്വാതന്ത്യം രാജ്യത്ത് ഉറപ്പുവരുത്താനുളള മോദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു എന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബേണി സാൻഡേഴ്സ് പ്രതികരിച്ചത്. 

content highlights: Bernie Sanders hits out at Trump’s Delhi violence response, calls it ‘failure of leadership on human rights’