കനത്ത സുരക്ഷയിൽ ബെെഡൻ ഇന്ന് അധികാരത്തിലേറും; പുതിയ ഭരണകൂടത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ട്രംപ്

Trump, On Last Day In Office, Says

അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡെമോക്രാറ്റ് നേതാവ് ജോ ബെെഡൻ ഇന്ന് അധികാരത്തിലേറും. ബെെഡൻ അധികാരത്തിലേറുന്ന ദിവസം അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെെസ് പ്രസിഡൻ്റായി കമലാ ഹാരിസും ഇന്ന് അധികാരത്തിലേറും. 1000 പേർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. 

അതേസമയം ബെെഡൻ അധികാരമേൽക്കുന്നതിന് മുന്നോടിയായി ട്രംപ് വിടവാങ്ങൽ സന്ദേശം പുറത്തുവിട്ടു. അമേരിക്കയെ സുരക്ഷിതവും സമ്പൽസമൃദ്ധവുമായി നിലനിർത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഒപ്പം ഇന്ന് ബെെഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ട്രംപ് രാവിലെ വെെറ്റ് ഹൌസ് വിടുമെന്നാണ് സൂചന.

ബെെഡൻ്റെ പേര് പരാമർശിക്കാതെയാണ് ട്രംപിൻ്റെ സന്ദേശം. തൻ്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചുവെന്നും രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാൻ സാധിച്ചുവെന്നും ട്രംപ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് ക്യാപിറ്റോൾ മന്ദിരം അടച്ചിട്ടിരിക്കുകയാണ്. 25000ത്തിലധികം ദേശീയ സുരക്ഷാ സെെനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 

content highlights: Trump, On Last Day In Office, Says “Pray” For Joe Biden’s Success