ഗവർണറെ തടഞ്ഞ പ്രതിപക്ഷത്തിൻ്റെ പ്രവർത്തികൾ ശരിയായില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എന്നാൽ ഈ കാര്യത്തിൽ പ്രതിപക്ഷത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുളള തീരുമാനങ്ങൾ ഒന്നും തന്നെ ഇപ്പോൾ എടുത്തിട്ടില്ലായെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിക്കാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും എന്നാൽ പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.
പരാതിയിൽ വിശദമായി അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വൃക്തമാക്കി. ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്
ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് പൗരത്വ നിയമഭേദഗതിക്ക് എതിരായ വിമർശനങ്ങളുള്ള നയപ്രഖ്യാപനപ്രസംഗത്തിന്‍റെ 18-ാം ഖണ്ഡിക വായിച്ചത്. ഇതിൽ ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിയത് സഭാരേഖകളിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും നയപ്രഖ്യാപനം മാത്രം പൂർണരൂപത്തിൽ ഉൾപ്പെടുത്തുമെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനില്‍ക്കുന്നതാണ്. അതിന് സമയം നിശ്ചയിക്കണോ എന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുളളു. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂ എന്നും സ്പീക്കർ പറഞ്ഞു.
content highlights: speaker says no action will be taken against opposition mla’s who blocked governor in kerala assembly