നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ്; ആരോഗ്യസ്ഥിതി ഗുരുതരമല്ല

special assembly session against farmers law

തിരുവനന്തപുരം: സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനത്തിനിടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നെങ്കിലും ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീച്ചവര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം.

ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെ ദാസനും ആന്‍സലനും മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Content Highlight: 4 MLAs who participate in Assembly confirmed Covid 19