ചൈനയിലെ ജനങ്ങളുടെ ജീവന് എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോടിനെ ഭയപ്പെടുത്തിയ നിപ്പാ വൈറസില്‍ നിന്നും മുക്തി നേടിയതിനു പിന്നാലെയാണ് മറ്റൊരു വൈറസ് ബാധ കൂടി കേരളത്തെ ബാധിച്ചിരിക്കുന്നത്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രതിരോധ നടപടികളുമായി സര്‍ക്കാരും സജ്ജമായി കഴിഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. അഞ്ച് മണിക്കൂറിനുള്ളില്‍ ഒരുക്കിയത് 17ഓളം ഐസൊലോഷന്‍ വാര്‍ഡുകളാണ്.
യുദ്ധ കാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളാണ് തൃശ്ശൂരില്‍ നടത്തുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേവാര്‍ഡ് ബ്ലോക്കാണ് ഐസൊലേഷന്‍ വാര്ഡായൊരുക്കിയത്. ഇവിടെ 17 മുറികളാണ് തയ്യാറാക്കിയത്. 24 പേരെ ഒരേ സമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം ശൗചാലയങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ മറ്റൊരു വിദ്യാര്‍ത്ഥിയും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി ഇവിടെ അഞ്ച് വിദ്യാര്‍ത്ഥികളാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ചൈനയില്‍ നിന്ന് ഒരുമിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയവരാണിവര്‍. ഇവരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി പനി ലക്ഷണങ്ങളോടെയാണ് എത്തിയത്. ശേഷം ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റുകയായിരുന്നു.
Content Highlights: 17 isolation wards ready fight for coronavirus in Kerala