ഷഹീൻ ബാഗിൽ സമരം ചെയ്യുന്ന പ്രക്ഷോഭകരുമായി ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര സർക്കാർ

central govt ready to talk to shaheen bagh protestors says ravi shankar prasad 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ സമരം ചെയ്യുന്ന പ്രക്ഷോഭകരുമായി ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര സർക്കാർ. രണ്ടു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനപങ്കാളിത്തമാണ്.  

സമരത്തെത്തുടർന്ന് കാളിന്ദി കുഞ്ജ്–ഷഹീൻ ബാഗ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കേന്ദ്രത്തിൻറെ ചർച്ചാ നീക്കം. സമരക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും പൗരത്വ നിയമം സംബന്ധിച്ച അവരുടെ സംശയങ്ങൾ ദൂരീകരിക്കാമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

പൗരത്വ നിയമ വിരുദ്ധ സമരത്തിൻറെ പ്രധാന ശക്തികേന്ദ്രം ഷഹീൻ ബാഗാണ്. ഈ സമരം ഡൽഹി തെരഞ്ഞെടുപ്പിൽ ചൂടുള്ള പ്രചാരണ വിഷയമാണ്. 

Content highlights: central govt ready to talk to shaheen bagh protestors says ravi shankar prasad