കൊറോണ വൈറസ് ബാധ കണ്ടെത്താൻ പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധർ

New test kits for coronavirus approved in China

അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്ന് പിടിച്ച് ഭീതി പരത്തുന്ന സാഹചര്യത്തിൽ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താൻ അതി നൂതന കിറ്റുമായി ചൈനീസ് വിദഗ്ധർ. രോഗികളെ അതിവേഗം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയിൽ വിതരണം ചെയ്യുന്നുണ്ട്. എട്ട് മുതൽ 15 മിനിറ്റിനുള്ളിൽ ഈ കിറ്റിന് വൈറസ് കണ്ടെത്താൻ കഴിയുമെന്ന് സിറ്റി ബ്യൂറോ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി അറിയിച്ചു. കിറ്റിന് ഉയർന്ന സംവേദന ക്ഷമത ഉള്ളതിനാൽ ഉപയോഗിക്കാനും കൊണ്ടു പോകാനും എളുപ്പമാണെന്ന് ബ്യൂറോ അഭിപ്രായപ്പെടുന്നു.

വരും ദിവസങ്ങളിൽ പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻറെയും വുക്‌സി ആസ്ഥാനമായുള്ള ഹൈടെക് കമ്പനിയുടെയും വിദഗ്ധരുടെ സംയുക്ത പ്രവർത്തനമാണ് ഈ കിറ്റ്. കിറ്റ് വികസിപ്പിക്കുന്നതിനായി ജനുവരി 20 നാണ് കമ്പനിക്ക് നോട്ടീസ് കിട്ടിയത്. കിറ്റ് വൻ തോതിലാണ് ഉൽപാദിപ്പിക്കുന്നത്. ഒരു ദിവസം 4,000 കിറ്റുകൾ വരെ നിർമ്മിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

Content Highlights: New test kits for coronavirus approved in China