സ്കൂളിൽ ഉച്ച ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന പാത്രത്തിൽ വീണ് അംഗനവാടി കുട്ടിക്ക് ദാരുണാന്ത്യം. മിർസാപൂരിലെ ലാൽഗഞ്ച് പ്രദേശത്തെ രാംപൂർ അറ്റാരി പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിക്ക് 80 ശതമാനത്തോളം പൊളളൽ ഏറ്റിരുന്നു.
കുട്ടി കെട്ടിട നിർമ്മാണ സാമഗ്രികളിൽ തട്ടി പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു.
എന്നാൽ അവിടെ നിന്ന് മിർസാപൂരിലെ ഡിവിഷണൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. മിർസാപൂരിലെ ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് കുട്ടി മരിച്ചത്.
അതേസമയം പാചകക്കാരുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ യാദവിനെ സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മിർസാപൂർ ജില്ലാ മജിസ്ട്രേറ്റ് സുശീൽ പട്ടേൽ പറഞ്ഞു.
content highlights: three year old girl dying after falling in the container