ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാന്‍ യു.എ.ഇ

UAE to suspend all china flights except for Beijing as coronavirus

ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ യു.എ.ഇ തീരുമാനിച്ചു. ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​നം. ഫെബ്രുവരി അഞ്ചു മുതലാണ് ചൈന വിമാന സർവീസുകളുടെ വിലക്ക് പ്രാബല്യത്തിൽ വരിക. കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ സ്ഥി​തി ​ഗ​തി​ക​ള്‍ പ​ഠി​ച്ച്‌ വി​ശ​ക​ല​നം ന​ട​ത്തി​യ​ ശേ​ഷ​മാ​ണ് വി​മാ​ന സ​ര്‍​വി​സ്​ നി​ര്‍​ത്തി​​ വെ​ക്കാ​ന്‍ യു.​എ.​ഇ തീ​രു​മാ​നി​ച്ച​ത്. അതേ സമയം ബെയ്ജിങിലേക്കുള്ള സർവീസുകൾ തുടരും. ​

ബെ​യ്​​ജി​ങ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ​നി​ന്നു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​രെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​റു മു​ത​ല്‍ എ​ട്ടു മ​ണി​ക്കൂ​ര്‍ വി​ശ​ദ​മാ​യ മെ​ഡി​ക്ക​ല്‍ സ്‌​ക്രീ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു. കൊറോണ നിയന്ത്രണ വിധേയമാക്കാൻ ചൈന നടത്തി വരുന്ന നീക്കങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. യു.എ.ഇയിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യകതമാക്കി.

Content Highlights: UAE to suspend all china flights except for Beijing as coronavirus