കൊറോണ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന ഒഴിവാക്കും

DGP directs to avoid breath analyzer during vehicle inspection due to coronavirus

മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന തത്കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ മൂന്നുപേരിലാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വീടുകളിലും ആശുപത്രികളിലുമായി 2421 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: DGP directs to avoid breath analyzer during vehicle inspection due to coronavirus

LEAVE A REPLY

Please enter your comment!
Please enter your name here