ജനങ്ങൾ ജാക്കറ്റും പാൻറും ധരിക്കുന്നത് കൊണ്ട് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്ന് ബിജെപി എംപി

no recession in country people wearing jackets and pants says bjp mp

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ലക്ഷണങ്ങളും കാണാനാവില്ലെന്നും ജനങ്ങൾ ജാക്കറ്റും പാൻറുമാണ് ധരിക്കുന്നതെന്നും ബിജെപി എംപി വിരേന്ദ് സിംഗ് മസ്ത്. ഉത്തർപ്രദേശിൽ ബല്ലിയയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. 

മെട്രോ നഗരങ്ങളുടെ മാത്രമല്ല ഗ്രാമപ്രദേശങ്ങളുടെ നാട് കൂടിയാണ് ഇന്ത്യ. ഡൽഹി, മുബെെ, ചെന്നെെ, കൽക്കട്ട എന്നി മെട്രോ നഗരങ്ങൾ മാത്രമല്ല 6.5 ലക്ഷം ഗ്രാമങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യ. ബാങ്കുകൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ബാങ്കുകളിലെ ഏറ്റവും കൂടുതലുള്ള നിക്ഷേപകർ ഗ്രാമവാസികളാണ്. വിരേന്ദ് സിംഗ് മസ്ത് പറഞ്ഞു. 

മഹാത്മാ ഗാന്ധിയും ശ്വാമ പ്രസാദ് മുഖർജിയും ജയപ്രകാശ് നാരായണനും ഹെഡ്ഗേവാറും ഗ്രാമങ്ങളിൽ വിശ്വാസം അർപ്പിച്ചതുകൊണ്ടാണ് നമ്മൾക്ക് സ്വാതന്ത്ര്യം കിട്ടിയത്. ഗ്രാമങ്ങളിലെ ആളുകൾ ത്യാഗം സഹിച്ചില്ലായിരുന്നെങ്കിൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും വിരേന്ദ് സിംഗ് മസ്ത് കൂട്ടിച്ചേർത്തു. 

content highlights: no recession in country people wearing jackets and pants says bjp mp