ഹനുമാൻ സ്ത്രോത്രം ദിവസവും അഞ്ച് തവണ ഉരുവിട്ടാൽ കൊവിഡിനെ തുരത്താനാകുമെന്ന് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ

Recite 'Hanuman Chalisa' five times a day to fight Covid-19, says BJP MP Pragya Thakur

കൊവിഡിനെ തുരത്താൻ ഹനുമാൻ സ്തോത്രം ഉരുവിടാൻ ആഹ്വാനം ചെയ്ത് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. ദിവസവും അഞ്ച് തവണ ഹനുമാൻ സ്ത്രോത്രം ഉരുവിട്ടാൽ കൊറോണയെ തുരത്താമെന്നും ആഗസ്റ്റ് 5 വരെ ദിവസവും വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്യണമെന്നും പ്രഗ്യ സിങ് പറഞ്ഞു. ആത്മീയമായ പരിശ്രമത്തിലൂടെ കൊറോണയെ തുരത്താമെന്നും പ്രഗ്യ അഭിപ്രായപെട്ടു. ആഗസ്റ്റ് 5 ന് വിളക്കുകൾ തെളിയിച്ച് ഹനുമാൻ സ്തുതി അവസാനിപ്പിക്കാമെന്നും അതോടൊപ്പം ശ്രീരാമ ഭഗവാന് ആരതി ഉഴിയണമെന്നും പ്രഗ്യ പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിനായി അയോധ്യയിൽ ഭൂമി പൂജ നടക്കുന്നതും ആ​ഗസ്ത് 5നാണ്. ജനങ്ങളുടെ ആരോ​ഗ്യത്തിനായി ഹിന്ദുക്കൾക്ക് ആത്മീയമായ ചില ശ്രമങ്ങൾ നടത്താമെന്നാണ് പ്ര​ഗ്യ പറയുന്നത്. മധ്യപ്രദേശിൽ ആ​ഗസ്ത് 4 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായും ആ​ഗസ്ത് 4ന് ഈ ലോക്ക്ഡൗൺ അവസാനിക്കുമെന്നും പ്ര​ഗ്യ അറിയിച്ചു. . എന്നാൽ ഹനുമാൻ സ്തോത്രം ജനങ്ങൾ ആ​ഗസ്ത് 5 വരെ ഉരുവിടണം. അയോധ്യയിൽ ഭൂമി പൂജ നടക്കുമ്പോൾ ​ദീപാവലി പോലെ ആ ദിവസം നമ്മൾ ആഘോഷിക്കുമെന്നും പ്ര​ഗ്യ സിങ് പറഞ്ഞു.

Content Highlights; Recite ‘Hanuman Chalisa’ five times a day to fight Covid-19, says BJP MP Pragya Thakur