ഇറാൻ മിസെെൽ ആക്രമണത്തിൽ 100 ലധികം അമേരിക്കൻ പട്ടാളക്കാർക്ക് മസ്തിഷ്ക ആഘാതം സംഭവിച്ചതായി യുഎസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 64 പട്ടാളക്കാർക്ക് മസ്തിഷ്ക ആഘാതം റിപ്പോർട്ട് ചെയ്തിരുന്നു. ലക്ഷണങ്ങള്‍ കാണിക്കാൻ വെെകുന്നതും പട്ടാളക്കാർ റിപ്പോർട്ട് ചെയ്യാൻ താമസിക്കുന്നത് കൊണ്ടും ഇനിയും മസ്തിഷ്ക ആഘാതം സംഭവിച്ചവരുടെ എണ്ണം കൂടാമെന്നും അധിക്യതർ വ്യക്തമാക്കി.
ഇറാൻ വിപ്ലവ ഗാർഡ് കാസെം സുലെെമാനിയെ കൊലപ്പെടുത്തിയതിൽ തിരിച്ചടിയായി ഇറാൻ ഇറാഖിൽ നടത്തിയ മിസെെൽ ആക്രമണത്തിൽ യുസ് പട്ടാളക്കാര്‍ ആരും തന്നെ കൊലപ്പെടുകയോ പരിക്ക് ഏൽക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ മസ്തിഷ്ക ആഘാതം സംഭവിച്ചിരിക്കാം എന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ പ്രതിരോധ മന്ത്രാലയമായ പെൻറഗൺ പുറത്തുവിടുന്ന ഡാറ്റ അനുസരിച്ച് 2000 മുതൽ 408,000 പട്ടാളക്കാർക്കാണ് ഇതുവരെ മസ്തിഷ്ക ആഘാതം സംഭവിച്ച് ചികിത്സിച്ചിട്ടുള്ളത്.
എന്നാൽ പട്ടാളക്കാർക്ക് തലവേദനയും മറ്റ് സാധാരണമായ കാരണങ്ങൾ കൊണ്ടുള്ള അസ്വസ്ഥതകളും മാത്രമാണുള്ളതെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നാണ് പ്രസിഡൻറ് ഡോണാൽഡ് ട്രംപ് കഴിഞ്ഞ മാസം പ്രതികരിച്ചത്. ഡോണാൾഡ് ട്രംപ് മനപൂർവ്വം പ്രശ്നനത്തെ നിസ്സാരവത്കരിക്കുകയാണെന്ന് യുഎസ് സെെനിക നേതാക്കളും നിയമവക്താക്കളും വിമർശിച്ചു. എന്തുകൊണ്ടാണ് സംശയകരമായ മസ്തിഷ്ക ആഘാതങ്ങൾ രഹസ്യമായി മാത്രം റിപ്പോർട്ട് ചെയ്യുന്നതെന്നും എന്തുകൊണ്ട് പരസ്യമായി ഇവർക്ക് അമേരിക്ക ചികിത്സ നൽകാത്തതെന്നുമാണ് ഇപ്പോൾ പ്രശ്നമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
content highlights: Over 100 US Troops Have Brain Injuries From Iran Attack