ലോകത്തെ ഏറെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് കൊവിഡ്- 19 എന്ന പേര് നൽകി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ഡിസീസ് എന്നതിൻ്റെ ചുരുക്കമാണ് കൊവിഡ് 19 എന്നത്. പല രാജ്യങ്ങളിലും പല പേരുകളിലുമാണ് കൊറോണ വൈറസ് അറിയപ്പെടുന്നത്. ഈ സാഹചര്യത്തിൽ ആശയ കുഴപ്പം ഓഴിവാക്കുന്നതിനായാണ് ഇത്തരത്തിൽ നാമകരണം ചെയ്തതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.
അനിയന്ത്രിതമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ജാഗ്രത തുടരുകയാണ്. ഇന്നലെ മാത്രം രോഗ ബാധയെ തുടർന്ന് ചൈനയിൽ മരണപ്പെട്ടത് 99 പേരാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 1112 ആയി. ഹോങ്കോങ്ങിൽ 50 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ 3447 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രിയിലുള്ളവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊറോണ ബാധയുടെ ആശങ്കയൊഴിഞ്ഞ സാഹചര്യത്തിൽ പലരെയും നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: coronavirus gets official name covid 19