നരേഷ് യാദവിൻറെ വാഹനവ്യൂഹത്തിന്  നേരെ വെടിവയ്പ്പ്; പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

Shots Fired At AAP Candidate Naresh Yadav

ഡൽഹി മെഹ്റോളി എംഎൽഎ നരേഷ് യാദവിൻറെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ വെടിവയ്പ്പിൽ ആംആദ്മി പാർട്ടി പ്രവർത്തകൻ മരിച്ചു. അശോക് മാനാണ് മരിച്ചത്. അദ്ദേഹത്തിൻറ മരുമകനായ ഹരേന്ദറിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.  തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷം അമ്പലത്തിൽ നിന്ന് തിരികെ വരുന്ന വഴിയിലാണ്  നരേഷ് യാദവിന് നേരെ ആക്രമണം ഉണ്ടായത്. 

മൂന്നുപേർ വെടിവയ്പ്പിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. അതിൽ ഒരാളെ കസ്റ്റടിയിൽ എടുത്തു.  അഷോക് മാനേയും അദ്ദേഹത്തിൻറെ മരുമകനായ ഹരേന്ദറിനേയും കൊല്ലാനായിരുന്നു ലക്ഷ്യം എന്നും നരേഷ് യാദവ് എംഎൽഎയെ വധിക്കാനുള്ള ഉദ്ദേശമില്ലായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കിഷൻഗഡ് ഗ്രാമത്തിന് സമീപം പ്രവർത്തകരോടൊപ്പം നിൽക്കുകയായിരുന്ന നരേഷ് യാദവിൻറെ വാഹനത്തിന് നേരെ പെട്ടെന്ന് വെടി ഉതിർക്കുകയായിരുന്നു.

‘വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. എല്ലാം പെട്ടന്നാണ് സംഭവിച്ചത്. എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല് തവണ വെടിവയ്പ്പ് നടന്നു. ഞാൻ കാറിലുള്ളപ്പോഴാണ് കാറിന് നേരെ വെടിവയ്പ്പ് നടന്നത്. പോലീസ് കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും വിശ്വാസമുണ്ട്. നരേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ 18161 വോട്ടുകൾക്ക് ബിജെപി എംഎൽഎ കുസും ഖത്രിയെ നരേഷ് യാദവ് പരാജയപ്പെടുത്തിയിരുന്നു. വധശ്രമം ആംആദ്മി പാർട്ടി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 

Content highlights: Shots Fired At AAP Candidate Naresh Yadav’s Open Car After Delhi Election Win, Volunteer Killed