പൊളിക്കാത്ത നിലക്കടലയ്ക്കുള്ളിൽ വിദേശ കറൻസി; ആശ്ചര്യപ്പെട്ട് ഉദ്യോഗസ്ഥർ

CISF seizes foreign currency hidden inside peanuts, meatballs at Delhi airport

പൊളിക്കാത്ത നിലക്കടലയ്ക്കുള്ളിലും മീറ്റ് ബോൾസിലും കറൻസി കടത്ത് നടത്തി ഉദ്യോഗസ്ഥരെപോലും ഞെട്ടിച്ചിരിക്കുകയാണ് മുറാദ് അലി എന്ന യുവാവ്. വിമാനത്താവളത്തിൽ വച്ച് സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സികള്‍ ഒളിപ്പിച്ചത് കണ്ടത്. 

ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് മുറാദ് അലി (25) എന്ന യുവാവ് വിമാനമിറങ്ങിയത്. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. മുറാദിന്റെ ബാഗും മറ്റും പരിശോധിച്ചപ്പോള്‍ ആദ്യം ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ബാഗിനുള്ളിലെ ഭക്ഷ്യവസ്തുക്കളിലായിരുന്നു ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ചുവെച്ചിരുന്നത്. 

ബാഗിനുള്ളിലുണ്ടായിരുന്ന തൊലി പൊളിക്കാത്ത നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും ബിസ്‌കറ്റ് പാക്കറ്റിനുള്ളിലുമാണ് മുറാദ് വിദേശ കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. ഏകദേശം 45 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സിയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. 

content highlights: CISF seizes foreign currency hidden inside peanuts, meatballs at Delhi airport