കൊറോണ ബാധിച്ച് ചെെനയിൽ മരിച്ചവരുടെ എണ്ണം 1369 ആയി. ഇന്നലെ മാത്രം 242 പേർ മരിച്ചു. 14840 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെെനയിൽ ഇപ്പോൾ 60373 പേർ കൊറോണ വെെറസ് രോഗബാധിതരാണ്. ഇന്ത്യക്കാരുൾപ്പടെ 3711 പേരുമായി പിടിച്ചിട്ട ആഡംബര കപ്പലിലെ 39 പേർക്കുകൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചു.
ഈ മാസം 24 ന് സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് കോറോണ ഭീഷണിയെ തുടർന്ന് റദ്ദാക്കി. ഏപ്രില്‍ 19 മുതല്‍ ഷാങ്ഹായില്‍ നടക്കാനിരുന്ന ചൈനീസ് ഗ്രാന്‍പ്രീയും മാറ്റിവച്ചു. വരും ദിവസങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുമെന്നും വെെറസിനെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നുണ്ടെന്നും ചെെനീസ് ഭരണകൂടം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പക്ഷെ മരണസംഖ്യയിൽ ഗണ്യമായ കുറവൊന്നും ഇല്ല. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് എല്ലാ മരണങ്ങളും സംഭവിക്കുന്നത്.
content highlights: coronavirus, death toll rises to 1369