തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളിൽ 11 ലക്ഷം പേർ അംഗത്വമെടുത്തെന്ന് ആം ആദ്മി പാർട്ടി

Over 1 Million Joined AAP Within 24 Hours Of Delhi Win

ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 24 മണിക്കൂറിനുള്ളിൽ പതിനൊന്ന്  ലക്ഷം ആളുകൾ ആംആദ്മി പാർട്ടിയിൽ അംഗത്വമെടുത്തതായി അരവിന്ദ് കേജരിവാൾ. രാജ്യത്ത് മൊത്തമായി 11 ലക്ഷം ആളുകൾ പാർട്ടിയിൽ ചേർന്നതായി പാർട്ടിയുടെ ഔദ്യോഗിക പേജിൽ ട്വീറ്റും ചെയ്തു. രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണത്തിലൂടെ മിസ്ഡ് കോള്‍ വഴിയാണ് അംഗത്വം നല്‍കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേത്യത്വത്തിൽ കേന്ദ്ര മന്ത്രിമാരുൾപ്പടെയുള്ളവരുടെ ശക്തമായ പ്രചാരണം നടത്തിയിട്ടും ഡൽഹി തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ 62 സീറ്റും നേടിയത് ആംആദ്മിയാണ്. ബിജെപി എട്ട് സീറ്റായി ചുരുങ്ങിയെങ്കിലും 2015 ലെ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 

അരവിന്ദ് കേജരിവാൾ ഫെബ്രുവരി 16 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എല്ലാവരേയും ഡൽഹി രാംലീല മൈതാനത്തിലേക്ക് കടന്നുവരണമെന്നും  നിങ്ങളുടെ മകനെ, സഹോദരനെ അനുഗ്രഹിക്കണമെന്നും മനീഷ് സിസോദിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

content highlights: Over 1 Million Joined AAP Within 24 Hours Of Delhi Win

LEAVE A REPLY

Please enter your comment!
Please enter your name here