പാക്കിസ്താനിൽ പച്ചക്കറി കണ്ടെയ്നറിൽ വിഷവാതകം; നാല് മരണം, പതിനഞ്ച് പേർ ആശുപത്രിയിൽ 

പാക്കിസ്താൻ തുറമുഖ നഗരമായ കറാച്ചിയിൽ വിഷവാതകം ശ്വസിച്ച് നാലു പേർ മരിച്ചു. 15 പേർ ആശുപത്രിയിലാണ്. ചരക്കുകപ്പലിൽ നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നർ തുറക്കുന്നതിനിടയിലാണ് സംഭവം. 

ജാക്സൺ മാർക്കറ്റിൽ നിന്നുള്ള ആളുകൾ കണ്ടെയ്നർ തുറന്നപ്പോൾ അതിൽ നിന്ന് പുക പുറത്തുവരികയും അത് ശ്വസിച്ചവർക്ക് പെട്ടന്ന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നുവെന്ന് ഡി.ഐ.ജി ഷാര്‍ജില്‍ ഖരാല്‍ പറഞ്ഞു. 

എല്ലാവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നാലുപേർ മരണപ്പെട്ടു. തുറമുഖ അധികൃതരോടും പാകിസ്താന്‍ നാവികസേനയോടും ചരക്കുകപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. 

content highlights: 4 dead, 15 hospitalized after inhaling toxic gasses coming out of vegetable container in Karachi