പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

7 people killed in the suicide attack at a religious rally in Pakistan

പാകിസ്ഥാനിൽ ക്വറ്റയിൽ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്ക് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്‍റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായതെന്ന് സൗത് വെസ്റ്റേണ്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിയ ലംഗോവ് പറഞ്ഞു. ബൈക്കിലെത്തിയ ആക്രമിയെ പോലീസ് തടഞ്ഞു വെക്കാൻ ശ്രമിച്ചു. ഉടൻ ആക്രമി റാലിക്ക് നേരെ കുതിക്കുന്നടിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല.

തീവ്ര വലതുപക്ഷ ആശയം പുലര്‍ത്തുന്ന മത-രാഷ്ട്രീയ സംഘടനയാണ് അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത്. പാകിസ്ഥാനിലെ ഷിയാക്കള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി കൂടിയാണിത്. പാകിസ്ഥാനി നിയമപ്രകാരം ഷിയാക്കളെ അമുസ്ലീങ്ങളായി പ്രഖ്യാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് ഭീകര സംഘടനയായ ലഷ്കെർ ഇ ജാങ്വി എന്ന സംഘടനയുമായി ബന്ധമുണെന്നുമാണ് ആരോപണം. ചാവേർ ആക്രമണം തന്നെയാണ് നടന്നതെന്ന് ക്വെറ്റ പോലീസ് തലവൻ അബ്ദുൽ റസാഖ് ചീമ വ്യക്തമാക്കി. ആക്രമിയെ തടയാൻ ശ്രമിച്ചവരാണ് കൊല്ലപെട്ടവരിൽ രണ്ട് പേർ. പോലീസ് ബാരിക്കേഡിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Content Highlights: 7 people killed in the suicide attack at a religious rally in Pakistan