ഒഡിഷയിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കൊല്ലപ്പെട്ടത് 246 ആനകൾ

ഒഡിഷയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 246 ആനകൾ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രി ബിക്രം കെഷാരി ആരുഖ്. ബിജെപി എംഎൽഎ മുകേഷ് മഹാലിംഗിൻറെ കത്തിനുള്ള മറുപടിയായി നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2016-2019 കാലയളവിൽ 246 ആനകൾ പല കാരണങ്ങളാൽ മരിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേറ്റും വണ്ടിയിടിച്ചും ഒരുപാട് ആനകൾ കൊല്ലപ്പെട്ടു. 2017 ലെ സെൻസസ് പ്രകാരം ഒഡിഷയിൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന 1976 മാമോത്തുകളാണ് ഉള്ളത്. പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അരുഖ് പറഞ്ഞു.

ആനകളുടെ പ്രധാന ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് മയൂർഭഞ്ച്, സാംബാൽപൂർ, മഹാനദി എന്നിവടങ്ങളിൽ കരുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ നികത്തിപ്പോയ 14  നടപ്പാതകൾ വീണ്ടെടുക്കാനും ആനകൾക്ക് ആഹാരത്തിന് ആവശ്യമായ ചെടികൾ നട്ട് പിടിപ്പിക്കാനും ജലാശയങ്ങൾ നിർമ്മിക്കാനുമുള്ള പദ്ധതികൾക്കും രൂപം കൊടുത്തിട്ടുണ്ട്. ട്രെയിൻ തട്ടിയുള്ള മരണത്തിൽ നിന്നും വെെദ്യുതിയിൽ നിന്ന് ഷോക്ക് ഏൽക്കുന്നതിൽ നിന്നും ആനകളെ രക്ഷിക്കാനുള്ള വഴികളും കണ്ടെത്തുമെന്ന് വ്യക്തമാക്കി.

content highlights: 246 elephants died in odisha in last 3 years