പുരി രഥയാത്ര അനുവദിക്കണമെന്ന് ഒഡീഷ സർക്കാരും കേന്ദ്രവും സുപ്രീം കോടതിയിൽ

Top Court To Hear Pleas Seeking Recall Of 'No Rath Yatra This Year' Order

കൊവിഡ് പശ്ചാത്തലത്തിൽ പുരി രഥയാത്ര ഒഴിവാക്കിയ മുൻ ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്രവും ഒഡീഷ സർക്കാരും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിൻ്റെ പ്രശ്നമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഇന്നു കോടതി കൂടുതല്‍ വാദം കേള്‍ക്കും. ജൂൺ 23 നാണ് രഥയാത്ര നടക്കേണ്ടത്. 

നിയന്ത്രണങ്ങളോടെ കൊവിഡ് നെഗറ്റീവ് പരിശോധന റിപ്പോർട്ട് ഉള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്നും ആചാര പ്രകാരം നാളെ ജഗന്നാഥ ഭഗവാൻ പുറത്തേക്ക് വന്നില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കാത്തിരിക്കേണ്ടി വരുമെന്നും തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു. ഇക്കൊല്ലം രഥയാത്ര നടത്തിയില്ലെങ്കിലും ജഗന്നാഥൻ ക്ഷമിയ്ക്കുമെന്ന് പറഞ്ഞുകൊണ്ടു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ചടങ്ങ് വേണ്ടെന്ന് വച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് പുരിയിലെ രഥയാത്രയിൽ പങ്കെടുത്തിരുന്നത്. 

content highlights: Top Court To Hear Pleas Seeking Recall Of ‘No Rath Yatra This Year’ Order