തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശം കേന്ദ്രം അംഗീകരിച്ചു. ഇരട്ട വോട്ടും കള്ളവോട്ടും തടയുക, വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കുക എന്നിവയാണ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം.
2015 ലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുന്നത്. 32 കോടി ആധാർ കാർഡുകൾ വോട്ടർ ഐഡി കാർഡുകളുമായി തുടക്കത്തിൽ ബന്ധിപ്പിച്ചിരുന്നു. പക്ഷേ ആധാർ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം പദ്ധതി നിർത്തിവച്ചു. ഇതാണ് വീണ്ടും പുനരാരംഭിക്കാൻ പോകുന്നത്. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരം നല്‍കി ആധാര്‍ നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങുകയാണ് സർക്കാർ.
content highlights: Central govt tells EC it will amend laws to link Aadhaar with voter IDs to enable remote voting





