ഒവെെസി പങ്കെടുത്ത സിഎഎ പ്രതിഷേധ പരിപാടിയിൽ പാക്ക് അനുകൂല മുദ്രാവാക്യവുമായി യുവതി

sedition case against woman amulya who raised pro pak slogans at anti caa protest 

ബെംഗലൂരുവിൽ നടന്ന സിഎഎ പ്രതിഷേധ പരിപാടിയിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുഴക്കി യുവതി രംഗത്ത് വന്നു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവെെസി പങ്കെടുത്ത വേദിയിലാണ് പാക്ക് അനുകൂല മുദ്രവാക്യവുമായി യുവതി കടന്നു വന്നത്. പെൺകുട്ടിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. 

ആമുല്യ ലിയോണ എന്ന യുവതിയാണ് മൂന്നുവട്ടം പാക്ക് അനുകൂല്യ മുദ്രാവാക്യം മെെക്കിലൂടെ വിളിച്ചത്. ഉടൻ തന്നെ ഒവെെസി അടക്കമുള്ളവർ മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് തടയുകയും മെെക്ക് പിടിച്ച് വാങ്ങുകയും ചെയ്തു. 

പാക്കിസ്ഥാൻ സിന്ദാബാദ് എന്നാണ് യുവതി മുദ്രാവാക്യം വിളിച്ചത്. 124എ വകുപ്പ് പ്രകാരം രാജദ്രോഹക്കുറ്റം ചുമത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്കോ തൻറെ പാർട്ടിക്കോ യുവതിയുമായി ബന്ധമില്ലെന്നും ഇങ്ങനെയുള്ളവർ പരിപാടിയുള്ളവർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞിരുന്നുവെങ്കിൽ താൻ വരില്ലായിരുന്നുവെന്നും ഒവെെസി പിന്നീട് വ്യക്തമാക്കി. ഇന്ത്യക്കാരായ ഞങ്ങൾ ശത്രുരാജ്യമായ പാക്കിസ്ഥാനെ പിന്തുണക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 

content highlights: sedition case against woman amulya who raised pro pak slogans at anti caa protest