തിരുപ്പൂർ അവിനാശിയിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ പത്തൊൻപത് പേരുടെ മരണത്തിന് ഇടയാക്കിയ കണ്ടെയ്നർ ഡ്രെെവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജിനെതിരെയാണ് അശ്രദ്ധമായി വാഹനം ഓടിച്ചതിൻറെ പേരിൽ കോസെടുത്തിരിക്കുന്നത്. ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അപകടകാരണം ലോറിയുടെ ടയർ പൊട്ടിയതാണെന്ന ഹേമരാജിൻറെ വാദം മോട്ടോർവാഹന വകുപ്പ് തള്ളി. ഉറങ്ങിപോയതാവാമെന്നാണ് പൊലീസിൻറെ വിലയിരുത്തൽ. ഹേമരാജിൻറെ ലെെസൻസ് ഉടൻ റദ്ദാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് ടെെലുകളുമായി സേലത്തേക്ക് പോയ ലോറി കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുന്നത്. 18 മലയാളികൾ അടക്കം പത്തൊൻപത് പേർ അപകടത്തിൽ മരിച്ചു.
content highlights: the case against lorry driver on Tirupur road accident