യു എസ് പ്രഥമ വനിതയുടെ ഡൽഹി സർക്കാർ സ്കൂൾ സന്ദർശനം , മുഖ്യമന്ത്രി പുറത്ത്.

യു എസ് പ്രസിഡണ്ടിൻ്റെ ഇന്ത്യ സന്ദർശനത്തിൻ്റെ രണ്ടാം ദിവസം യു എസിൻ്റെ പ്രഥമ വനിത മെലനിയ ട്രംപ് ഡൽഹിയിലെ സർക്കാർ സ്കൂൾ സന്ദർശിക്കും.
ഹാപ്പിനസ് ക്ലാസ് കാണനെത്തുന്ന മെലനിയ വിദ്യാർത്ഥികളുമായി സംവദിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യു എസ് പ്രസിഡണ്ട്  ട്രംപിൻ്റെ  ചർച്ചകൾ പുരോഗമിക്കവേയാണ് മെലനീയ തനിച്ച് സ്കൂൾ സന്ദർശനത്തിന് പദ്ധതിയിട്ടിരിക്കുന്നത്

എന്നാൽ മെലനിയ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് ഡൽഹി സ്കൂളുകളിൽ ഹാപ്പിനസ് കരിക്കുലം അവതരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും ഒഴിവാക്കിയതായി ആം ആദ്മി വൃത്തങ്ങൾ അറിയിച്ചു. യു എസ് പ്രസിഡണ്ട് ഇന്ത്യയിലെത്തിയുള്ള ചർച്ചയിൽ ഇത്തവണ ആദ്യമായി പ്രതിപക്ഷ പ്രതിനിധി സംഘത്തേയും ക്ഷണിച്ചിട്ടില്ല. ഇത്തരത്തിലുള്ള
ഒരു ക്ഷണവും ലഭിച്ചിട്ടില്ല എന്ന് കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി
എന്നാൽ രാശ്ട്രപതി നൽകുന്ന ഔദ്യോഗിക വിരുന്നിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പങ്കെടുത്തേക്കും എന്ന് സൂചന

Content Hightlight : Melania Trump to visit Delhi School happiness calss cm not invited