ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്തു

aravindh kejariwal takes oath as delhi chief minister for third time
aravindh kejariwal takes oath as delhi chief minister for third time

ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വന്‍ ജനക്കൂട്ടമാണ് രാംലീല മൈതാനിയില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷിയായത്. കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര കുമാർ ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം, കൈലാഷ് ഗഹലോട്ട് എന്നിവരാണ് കേജരിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. തുടർച്ചയായി മൂന്നാം തവണയാണ് കെജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ കഴിഞ്ഞ അഞ്ചു വർഷം സർക്കാരിൻ്റെ പ്രവർത്തനങ്ങളെ സഹായിച്ച അൻപതു പേരാണ് വിശിഷ്ടാതിഥികൾ.

അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരെയാണ് പ്രത്യേകമായി ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരിന്നുവെങ്കിലും വാരണാസിയിലെ സന്ദർശനത്തിലായതിനാൽ അദ്ധേഹം പങ്കെടുത്തില്ല. ‘നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ’ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹി ജനതയെ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. ബിജെപിയുടെ എട്ട് എംഎല്‍എമാരടക്കം ചടങ്ങിനെത്തി. 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.

Content Highlights; aravindh kejariwal takes oath as delhi chief minister for third time