ഡൽഹിയിൽ കവർച്ചാശ്രമത്തിനിടെ 25 കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

On CCTV, Delhi Woman, Carrying Baby, Robbed. How She Tried To Save Her

ഡൽഹിയിൽ കവർച്ചാശ്രമത്തിനിടെ 25 കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലായിരുന്നു സംഭവം. സമീപത്തെ സി.സി.ടി.വി ക്യാമറയിൽ അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. കുഞ്ഞുമായി വീട്ടിലേക്ക് പോവുകയായിരുന്ന സിമ്രാൻ എന്ന യുവതി കവർച്ചാ ശ്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പ്രതികൾക്കായുളള അന്വേഷണം പൊലീസ് ഊർജിതമാക്കി. സമീപ പ്രദേശങ്ങളിൽ സമാനമായ നിരവധി സംഭവങ്ങൾ നടന്നതായി പ്രദേശവാസികൾ ആരോപിക്കുമ്പോഴും പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടില്ലെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Content Highlights; On CCTV, Delhi Woman, Carrying Baby, Robbed. How She Tried To Save Her